പത്തനംതിട്ട: നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയും 15ാം വാര്‍ഡ് കൗണ്‍സിലറും ആയിരുന്ന എ.ജി ഇന്ദിരാമണിയമ്മയ്ക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ 9.30 ന് നഗരസഭാ ടൗണ്‍ഹാളില്‍ ആരംഭിച്ച പൊതുദര്‍ശനത്തിന് നൂറ് കണക്കിന് പേര്‍ എത്തിച്ചേര്‍ന്നു. നഗരസഭാ കൗണ്‍സിലിന് വേണ്ടി ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഇന്ദിരാമണിയമ്മ 40 വര്‍ഷം അധ്യാപികയായി സേവനം അനുഷ്ഠിച്ച കുമ്പഴ 82-ാം നമ്പര്‍ അങ്കണവാടിയില്‍ മാതാപിതാക്കളും കുട്ടികളുമുള്‍പ്പെടെ മൂന്ന് തലമുറയിലെ ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. സ്വന്തം ജീവന്‍ പണയം വെച്ച് തെരുവ് നായയില്‍ നിന്ന് 26 കുട്ടികളെ രക്ഷിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നാരീശക്തി പുരസ്‌കാരവും രണ്ടുതവണ മികച്ച അംഗന്‍വാടി അധ്യാപിയ്ക്കുള്ള അവാര്‍ഡും നേടിയ അങ്കണവാടി മുറ്റത്ത് എത്തിച്ചേര്‍ന്നവര്‍ കണ്ണീരോടെ വിട നല്‍കി. പതിനൊന്നരയോടെ വീട്ടിലെത്തിച്ച ഭൗതികശരീരം 4 മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചു.
അനുശോചിച്ച് നാട്
പത്തനംതിട്ട : നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയും 15ാം വാര്‍ഡ് കൗണ്‍സിലറും ആയിരുന്ന എ.ജി ഇന്ദിരാമണിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് കുമ്പഴയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജറി അലക്‌സ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, കൗണ്‍സിലര്‍മാരായ പി കെ അനീഷ്, സി.കെ അര്‍ജുനന്‍, എ.അഷറഫ്, ആര്‍ സാബു, വിമലാ ശിവന്‍, അംബികാ വേണു, റോഷന്‍ നായര്‍, അഖില്‍ കുമാര്‍ വിവിധ രാഷ്ര്ടീയ സാമൂഹ്യ രംഗത്തെ നേതാക്കളായ അശോക് കുമാര്‍, ബാലചന്ദ്രന്‍, മനോജ്, അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ എത്തിയവര്‍ പങ്കെടുത്തു.