പത്തനംതിട്ട: ജനറല്‍ ആശുപത്രിക്ക് സമീപം വൈദ്യുതി പോസ്റ്റില്‍ കേബിളുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. ഉടന്‍ തന്നെ അവര്‍ എത്തി തീയണച്ചു. പോസ്റ്റിന് സമീപം റോഡരുകില്‍ നിരവധി കാറുകളും ഈ സമയം പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.
വൈദ്യുതി കേബിളിന് തീ പിടിച്ച് സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലേക്കും തീയാളി. ഇത് താഴെ പാര്‍ക്ക് ചെയ്തിരുന്ന അഭിഭാഷകരുടെ കാറിന് മുകളിലേക്ക് പതിച്ചു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.