
റാന്നി: പേഴുംപാറയിലും പുതുശേരിമലയിലും പുരയിടങ്ങളില്‍ വന്‍ തീപിടുത്തം. പേഴുംപാറ ഉമ്മാമുക്കില്‍ നാല് ഏക്കര്‍ അടിക്കാടിന് തിങ്കളാഴ്ച വൈകിട്ട് നാലിന് തീപിടിച്ചത്. രാത്രി ഏഴ് മണിയോടെയാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. തീ വീണ്ടും ഉണ്ടാകുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്.
അടിക്കാടുകള്‍ക്കാണ് തീ പിടിച്ചിട്ടുള്ളത്. റാന്നി ഡിപ്പോപടിക്ക് മുകളിലായി പുതുശ്ശേരിമലയിലും രാത്രിയില്‍ വന്‍ തീപിടുത്തമുണ്ടായി. നാല് ഏക്കറോളം പുരയിടത്തിന് തീപിടുത്തം ഉണ്ടായെങ്കിലും അണക്കാന്‍ കഴിഞ്ഞില്ല. ഇരു സ്ഥലങ്ങളിലും ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിച്ചു. പുതുശേരിമല ഭാഗത്തുണ്ടായ തീ ഫയര്‍ഫോഴ്‌സിന് കയറി ചെല്ലാന്‍ ബുദ്ധിമുട്ടാണ്.