
അടൂര്‍: മങ്ങാട് സ്വദേശിയായ ഏഴാം ക്ലാസുകാരിയുടെ വിരലില്‍ കുരുങ്ങിയ നട്ട്
അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ മുറിച്ചു നീക്കി. വിരലില്‍ ഇട്ട നട്ട് ഊരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് അടൂര്‍ അഗ്‌നിശമന നിലയത്തില്‍ എത്തി. തുടര്‍ന്ന് സേന കട്ടര്‍ ഉപയോഗിച്ച് ഇരുമ്പ് നട്ട് മുറിച്ചുമാറ്റി. സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ അജിഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സന്തോഷ്, ശരത്, മുഹമ്മദ്, ശ്രീജിത്ത്, രാജീവ് എന്നിവര്‍ ചേര്‍ന്നാണ് നട്ട് നീക്കം ചെയ്തത്.