അടൂര്‍: ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുത്തിരുന്നയാളുടെ കൈവിരലിലെ മോതിരം ഊരി മാറ്റാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി മുറിച്ചെടുത്തു.
ഹോളി ക്രോസ് ആശുപത്രിയില്‍ ഓപ്പറേഷനായി അഡ്മിറ്റ്
ചെയ്തിരുന്ന വെള്ളക്കുളങ്ങര നാരായണ മന്ദിരത്തില്‍ നാരായണദാസിന്റെ(72)
വിരലില്‍ നിന്നുമാണ് സ്വര്‍ണ്ണ മോതിരം മുറിച്ചെടുത്തത്. സര്‍ജറിയ്ക്ക് മുന്‍പ് ഊരി മാറ്റാന്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ ശ്രമിച്ചിട്ട് നടക്കാത്തതിനാല്‍ ഹോസ്പിറ്റലില്‍ നിന്നും അടൂര്‍ അഗ്നിരക്ഷാനിലയത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സേന ഹോസ്പിറ്റലില്‍ എത്തി മോതിരം റിഗ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉടമസ്ഥനെ ഏല്‍പ്പിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ബി സന്തോഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്. വി അരുണ്‍ജിത്ത്,എ. അനീഷ് കുമാര്‍, എം. എസ് രാജീവ് എന്നിവര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.