
പത്തനംതിട്ട: മാവേലിക്കരയിലും വാകത്താനത്തും കാറിന് തീപിടിച്ച് ഡ്രൈവര്‍മാര്‍ മരിച്ചതിന് പിന്നാലെ വെട്ടൂരില്‍ ടിപ്പര്‍ ലോറിയുടെ ക്യാബിനില്‍ തീ പിടുത്തം. ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് ഡ്രൈവിങ് ക്യാബിനിലാണ് തീ പടര്‍ന്നത്. ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി. ഫയര്‍ഫോഴ്‌സ സംഘം എത്തി തീയണച്ചെങ്കിലും ക്യാബിന്‍ ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.