
ബംഗളൂരു: കനകപുര മേക്കെദാട്ടു അണക്കെട്ടിന് സമീപം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ 5 എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ 3 പേര്‍ പെണ്‍കുട്ടികളാണ്. ഹര്‍ഷിത, വര്‍ഷ, സ്‌നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദര്‍ശനത്തിനായെത്തിയത്. 5 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.