ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

0 second read
Comments Off on ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം
0

കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്ബില്‍ ജെയ്‌സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്‌സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.

ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്‌സണ്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…