
പമ്പ: ശബരിമല പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി വാഹനം പമ്പയ്ക്കും ചാലക്കയത്തിനും മധ്യേ 150 അടി താഴ്ചയോളം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ഉള്ളൂരില്‍ നിന്നുമുള്ള ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അനീഷ് (39), പ്രമോദ് (45), സഞ്ചു (20), കുട്ടികളായ ശിവദത്ത് (12), ശിവനന്ദ(10)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് അപകടം. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സ് എത്തി എസ്.ടി.ഓ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൊക്കയില്‍ നിന്ന് വാഹനം ക്രെയിന്‍ ഉപയോഗിച്ച് റോഡിലെത്തിച്ചു. പമ്പ പാതയില്‍ മഴയുണ്ടായിരുന്നു.