ചിറ്റാര്‍: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി. ഒമ്പതിന് സമാപിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തുമ്പമണ്‍ ഭദ്രാസന മുന്‍ സെക്രട്ടറി ഫാദര്‍ ടൈറ്റസ് ജോര്‍ജ് പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു. പെരുന്നാളിന് മുന്നോടിയായുള്ള വിളംബര റാലി കൂത്താട്ടുകുളം സെന്റ് സ്റ്റീഫന്‍സ് ചാപ്പലില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ സമാപിച്ചു. ബാലചന സംഗമം യുവജന സംഗമം വനിതാ സംഗമം ചെമ്പടപ്പ് റാസ പെരുന്നാള്‍ റാസ വെച്ചൂട്ട് എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.
മൂന്നിന് ചിറ്റാര്‍ മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ഫീലിപ്പോസ് ചരിവ്പുരയിടത്തില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സാംസണ്‍ എം സൈമണ്‍ മുഖ്യപ്രഭാഷണം നടത്തും. നാലിന് വൈകിട്ട് ആറിന് തണ്ണിത്തോട് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. അജിമോന്‍ പാപ്പച്ചന്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച നടക്കുന്ന വനിതാ സംഗമം മര്‍ത്തമറിയം ജനറല്‍ സെക്രട്ടറി ലീലാമ്മ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാദര്‍ എ ബി വര്‍ഗീസ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച കൂത്താട്ടുകുളം സ്റ്റീഫന്‍സ് ചാപ്പലില്‍ ഫാദര്‍ ഗീവര്‍ഗീസ് കാഞ്ഞിക്കാവില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ ചെമ്പടുപ്പ് റാസ.
എട്ടിന് വൈകിട്ട് അഞ്ചരയ്ക്ക് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തയ്ക്ക് കൂത്താട്ടുകുളം കുരിശടിയില്‍ സ്വീകരണം. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം. രാത്രി 7 30ന് റാസ സെന്റ് ജോര്‍ജ് വലിയ പള്ളിയിലേക്ക്. 9ന് ആകാശദീപക്കാഴ്ച.
ഒമ്പതിന് രാവിലെ ഏഴിന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. പത്തിന് വെച്ചൂട്ട് നേര്‍ച്ച. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. എബി വര്‍ഗീസ്, ട്രസ്റ്റി മനോജ് വര്‍ഗീസ്, സെക്രട്ടറി പി. ബി ജോര്‍ജ് കണ്‍വീനര്‍ മാരായ ലിനു ഈശോ, ഷിബു അലക്‌സ് എന്നിവര്‍ അറിയിച്ചു.