ഓമല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ കുറിഞ്ചാലില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ ദേശീയ പതാക ഉയര്‍ത്തി. അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓമല്ലൂരില്‍ രണ്ട് ചാലുകളില്‍ ഒന്ന് നിര്‍മിക്കുകയും ഒന്ന് നവീകരിക്കുകയും ചെയ്തിരുന്നു. മുള്ളാനിക്കാട് വാര്‍ഡില്‍ പുതിയതായി തൊഴിലുറപ്പ് പദ്ധതിയില്‍ ചാല്‍ നിര്‍മിച്ചു. കൃഷിക്കും മത്സ്യ കൃഷിക്കുമായി ഈ ചാല്‍ ഉപയോഗിക്കാം. മഞ്ഞിനിക്കര വാര്‍ഡില്‍ കുറിഞ്ചാല്‍ ബണ്ടുകള്‍ നിര്‍മിച്ചു കയര്‍ ഭൂവസ്ത്രം വിരിച്ചു ചെളികള്‍ കോരി നവീകരിച്ചു.
ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി അമൃത സരോവര്‍ സൈറ്റുകളില്‍ ഈ വര്‍ഷം മുതല്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ഭാരത് സര്‍ക്കാരിന്റെ നിര്‍ദേശം ഉള്ളതിനാല്‍ കുറിഞ്ചാലില്‍ ഈ വര്‍ഷം മുതല്‍ പതാക ഉയര്‍ത്തുവാന്‍ പഞ്ചായത്ത് ഭരണ സമതി തീരുമാനം എടുത്തിരുന്നു.
ഇന്ന് നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ ശ്രീമതി സാലി തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വാര്‍ഡ് മെമ്പര്‍ മാരായ അനില്‍ കുമാര്‍ എം ആര്‍, മിനി വര്‍ഗീസ്, സുജാത ചീകനാല്‍ സി ഡി എസ്സ് മെമ്പര്‍ ശ്രീമതി വത്സല ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
ഭൂമിക്കു വന്ദനം വീരര്‍ക്കു അഭിവാദനം എന്ന പേരില്‍ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന് ഓമല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ആഗസ്റ്റ് 9 മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര ദിന പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. ഇന്ന് നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയിന്‍ പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐമാലി ഈസ്റ്റ് വാര്‍ഡില്‍ ശാന്തി നഗറില്‍ വാര്‍ഡ് മെമ്പര്‍ അജയന്‍ കെ സി യുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഫലവൃഷ തൈകള്‍ നട്ടു ഉത്കഘടനം നിര്‍വഹിച്ചു. കശുമാവ് തൈകള്‍ക്ക് പുറമെ എഴുപത്തഞ്ച് ഫലവൃക്ഷ തൈകള്‍ ആണ് നട്ടത്. ധീര ജവന്മാരുടെ പവന സ്മരണയ്ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചു കൊണ്ട് പ്രസിഡന്റ് ശിലാ ഫലകം അനചാദനം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസിഡന്റ് പഞ്ച് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
രാജ്യത്തിനു വേണ്ടി ബലി അര്‍പ്പിച്ച ധീരരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയില്‍ നടത്തുന്നത്.
ഗ്രാമപഞ്ചായത്തു സെക്രട്ടറി രഞ്ജിമ എന്‍, തൊഴിലുറപ്പ് മേറ്റ് മാരായ ലത, കമലമ്മ, രമാദേവി, രമ്യ,ജയന്തി, ഗീതാ രാജന്‍, ലേതിക, അജിത തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.