വൈകാശി മാസമായി: തമിഴ്‌നാട്ടില്‍ പൂക്കള്‍ക്ക് വില കുതിച്ചു കയറുന്നു: മുല്ലപ്പൂ വില കിലോ 800 രൂപ

0 second read
Comments Off on വൈകാശി മാസമായി: തമിഴ്‌നാട്ടില്‍ പൂക്കള്‍ക്ക് വില കുതിച്ചു കയറുന്നു: മുല്ലപ്പൂ വില കിലോ 800 രൂപ
0

മധുര: വൈകാശി മാസമായതോടെ തമിഴ്‌നാട്ടില്‍ മുല്ലപ്പൂവിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധിച്ചുവരികയാണ്. ആഴ്ചകള്‍ക്ക് മുമ്പ് കിലോയ്ക്ക് 200 മുതല്‍ 300 രൂപ വരെ വിറ്റ മുല്ലപ്പൂ ഇപ്പോള്‍ 800 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതുപോലെ മറ്റ് പൂക്കള്‍ക്കും 100 രൂപ വര്‍ധിച്ച് 200 രൂപയായി.

മധുര മാട്ടുതവാണിയാണ് പ്രധാന പൂവിപണി. ഇവിടേയ്ക്ക് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പൂക്കള്‍ കൊണ്ടുവരുന്നത്.തെക്കന്‍ ജില്ലയിലുള്ള വ്യാപാരികളും ഇവിടെ നിന്ന് പൂക്കള്‍ വാങ്ങാന്‍ എത്തുന്നുണ്ട്. അതെ സമയം തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മുല്ലയുള്‍പ്പെടെയുള്ള പൂക്കളുടെ വിളവെടുപ്പ് ജോലികള്‍ക്ക് സാരമായി തടസം ബാധിച്ചിട്ടുണ്ട്.
പലയിടത്തും വന്‍തോതില്‍ പൂക്കളങ്ങള്‍ വെള്ളത്തിനടിയിലായി പൂക്കള്‍ നശിച്ചു.

ഇതെ തുടര്‍ന്ന് രണ്ടുദിവസമായി മാട്ടുതവാണി പൂവിപണിയിലേക്ക് പൂക്കളുടെ വരവ് കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.ഇപ്പോള്‍ വൈകാശി മാസമായതിനാല്‍ നിരവധി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പൂക്കളുടെ ആവശ്യവും വര്‍ധിച്ചിട്ടുണ്ട്. ഇതിനാല്‍ പൂക്കള്‍ക്ക് ക്ഷാമമുണ്ട്. ഇതുമൂലം കഴിഞ്ഞ രണ്ട് ദിവസമായി പൂവിപണിയില്‍ പൂക്കളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…