ദി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനവും 19ന്

0 second read
Comments Off on ദി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനവും 19ന്
0

എടത്വ : ദി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് കൊമ്പങ്കേരി ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനവും 19ന് നടക്കും.

സി.എച്ച്:ബിന്‍സി ജോണ്‍സന്റെ നേതൃത്വത്തില്‍ രാവിലെ 10.30ന് സ്‌ത്രോത്ര ശുശ്രൂഷ നടക്കും. 3 മണിക്ക് വിശിഷ്ട അതിഥികള്‍ക്ക് സ്വീകരണം നല്കും. തുടര്‍ന്ന് ആനപ്രമ്പാല്‍ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറില്‍ (സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് ഗ്രൗണ്ട് )ചേരുന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ഡിവിഷണല്‍ സെക്രട്ടറി മേജര്‍ ടി.ഇ സ്റ്റീഫന്‍സ് അധ്യക്ഷത വഹിക്കും.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡര്‍ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയില്‍ നിന്നും ആദ്യ സംഭാവന ഡിവിഷണല്‍ കമാന്‍ഡര്‍ മേജര്‍ ഒ.പി ജോണ്‍ സ്വീകരിക്കും. ഡിവിഷണല്‍ കമാന്‍ഡര്‍ മേജര്‍ ഒ.പി ജോണ്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.

നിരണം സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. തോമസ് വര്‍ഗ്ഗീസ്,പാണ്ടങ്കേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ മാത്യൂസ് സഖറിയ,സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാദര്‍ വില്യംസ് ചിറയത്ത്,നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക ചര്‍ച്ച് ആനപ്രമ്പാല്‍ തെക്ക് ഇടവക വികാരി റവ.ഫാദര്‍ മത്തായി മണപറമ്പില്‍ ,സെന്റ് തോമസ് സി.എസ്.ഐ കുന്തിരിക്കല്‍ ചര്‍ച്ച് വികാരി റവ. ജിലോ മാത്യൂ നൈനാന്‍, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍,ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്‍,തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

1865ല്‍ മെതഡിസ്റ്റ് മിഷണറിയായിരുന്ന റവ.വില്യം ബൂത്ത് സ്ഥാപിച്ച ഈസ്റ്റ് ലണ്ടന്‍ ക്രിസ്ത്യന്‍ മിഷന്‍ 1878ല്‍ ‘ദി സാല്‍വേഷന്‍ ആര്‍മി ‘ എന്ന പേര് സ്വീകരിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി കൊണ്ട് ഇന്ന് ഏറ്റവും വലിയ പ്രസ്ഥാനമായി നിലകൊള്ളുന്നു.

‘ദി സാല്‍വേഷന്‍ ആര്‍മി ‘ യുടെ പ്രവര്‍ത്തനം കൊമ്പങ്കേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് നൂറ്റാണ്ടുകളോളം പാരമ്പര്യമുണ്ടെങ്കിലും തലവടിയില്‍ ദൈവാലയം നിര്‍മ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50 വര്‍ങ്ങള്‍ പൂര്‍ത്തിയാകുകയാണ്. പാരേത്തോട് വട്ടടി റോഡില്‍ നിലവില്‍ ഉള്ള ദൈവാലയ കെട്ടിടം കാലപഴക്കം മൂലം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ആണ് പുതിയ ദൈവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.

സ്വാഗത സംഘം ഭാരവാഹികളായി സി എച്ച് : ബിന്‍സി ജോണ്‍സണ്‍
(പ്രസിഡന്റ്), പ്രിന്‍സ് പി( സെക്രട്ടറി), രാജേഷ് എന്‍.ആര്‍ (ട്രഷറാര്‍),
സി എച്ച് :എന്‍.എസ്. പ്രസാദ് (ജനറല്‍ കണ്‍വീനര്‍ )കെ.സി. സന്തോഷ്,
സജി.ഡി.ജി,രതീഷ് എന്‍.ആര്‍, ജോയി നൈറ്റാരുപറമ്പില്‍ (കണ്‍വീനേഴ്‌സ് ) എന്നിവരടങ്ങുന്ന വിവിധ സബ്കമ്മിറ്റി രൂപികരിച്ചു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …