ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ല:യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സൈനികന്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

0 second read
Comments Off on ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ല:യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സൈനികന്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
0

തേനി (തമിഴ്‌നാട്): ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നല്കാത്തതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സൈനികന്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍.

തേനി പള്ളപ്പെട്ടി സ്വദേശി രാജപ്രഭു (29)വിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ജമ്മുവിലെ ഉത്തംപൂരില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന മധുര ജില്ലയിലെ ചെല്ലംപട്ടി സ്വദേശി സോന്ത കുരളരശന്‍ (24),സുഹൃത്തുക്കളായ ചെല്ലംപട്ടിയിലെ സോന്ത സെല്‍വപാണ്ടി (26), താരാപുരത്തിനടുത്ത് സൊക്കനാഥപാളയത്തെ സോന്ത നാഗരാജ് (21), വിഘ്‌നേഷ് (20) എന്നിവരെ അറസ്റ്റിലായത്.

കുരളരശന്‍ സ്വകാര്യ ട്രേഡിങ് സ്ഥാപനത്തില്‍ രാജപ്രഭു മുഖേന ആറുലക്ഷം രൂപ നിക്ഷേപിച്ചതായി പറയുന്നു.നല്കിയ പണവും ലാഭ വിഹിതവും മടക്കി നല്‍കാന്‍ പല തവണ ആവശ്യപ്പെട്ടുവെങ്കിലും പണം നല്‍കാന്‍ രാജ പ്രഭു തയ്യാറായില്ല.ഇതില്‍ പ്രകോപിതനായ കുരളരശന്‍ സുഹൃത്തുക്കളെയും കൂട്ടി
മാര്‍ച്ച് 29ന് പള്ളപ്പട്ടികൊടുവിലാര്‍പട്ടി റോഡില്‍ എത്തി.

ഈ സമയം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന രാജപ്രഭുവിനെ തടഞ്ഞുനിര്‍ത്തി വാനില്‍ തട്ടിക്കൊണ്ടുപോയി താരാപുരത്തിന് സമീപത്തെ കോഴി ഫാമില്‍ പൂട്ടിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട രാജപ്രഭു പളനിസെട്ടിപ്പെട്ടി പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…