പ്രധാനമന്ത്രി ആവാസ് യോജന നാലു ഭര്‍ത്താക്കന്മാരെ വഴിയാധാരമാക്കി: പദ്ധതിയുടെ പണം കിട്ടിയ യുവതികള്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു

0 second read
Comments Off on പ്രധാനമന്ത്രി ആവാസ് യോജന നാലു ഭര്‍ത്താക്കന്മാരെ വഴിയാധാരമാക്കി: പദ്ധതിയുടെ പണം കിട്ടിയ യുവതികള്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു
0

ലക്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന നാലു ഭര്‍ത്താക്കന്മാരെ വഴയാധാരാമാക്കി. പദ്ധതിയുടെ പണം ലഭിച്ചതോടെ നാല് യുവതികള്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാല്‍ ഇവരുടെ അക്കൗണ്ടിലേയ്ക്കാണ് പണം വരുന്നത്. ഇത്തരത്തില്‍ പദ്ധതിപ്രകാരം ആദ്യ ഗഡുവായി 50,000രൂപ അക്കൗണ്ടില്‍ ലഭിച്ച നാല് സ്ത്രീകളാണ് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം പോയത്.

വീട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജന്‍സി (ഡിയുഡിഎ) യില്‍ നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഇതോടെ ഭര്‍ത്താക്കന്മാര്‍ ഓഫീസിലെത്തി കാര്യങ്ങള്‍ ബോധിപ്പിക്കുകയായിരുന്നു.

ലഭിച്ച പണം ഭാര്യമാര്‍ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കള്‍ അതേ അക്കൗണ്ടിലേയ്ക്ക് നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും കുഴങ്ങിയിരിക്കുകയാണ്. ആദ്യ ഗഡുവില്‍ നല്‍കിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് അവര്‍. ഭര്‍ത്താക്കന്മാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …