കുട്ടികള്‍ക്കു മുന്നില്‍ ലിംഗം കാണിച്ച് ലൈംഗിക ചേഷ്ട: പോക്‌സോ കേസില്‍ പ്രതിക്ക് നാലാഴ്ച്ച തടവും പിഴയും

0 second read
Comments Off on കുട്ടികള്‍ക്കു മുന്നില്‍ ലിംഗം കാണിച്ച് ലൈംഗിക ചേഷ്ട: പോക്‌സോ കേസില്‍ പ്രതിക്ക് നാലാഴ്ച്ച തടവും പിഴയും
0

പത്തനംതിട്ട: പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ട കാണിക്കുകയും ലിംഗപ്രദര്‍ശനം നടത്തുകയും ചെയ്തയാള്‍ക്ക് നാലാഴ്ച്ച തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗക്കോടതി. സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള വിധി.

കോന്നി വകയാര്‍ അരുവാപ്പുലം മുതുപേഴുങ്കല്‍ മേഘഭവനം വീട്ടില്‍ സുരേഷി(49)നെയാണ് ശിക്ഷിച്ചത്. 2022 ഓഗസ്റ്റ് രണ്ടിന് കോന്നി വല്ലൂര്‍ പാലം പൊതുവഴിയില്‍ വച്ചാണ് നടന്നുപോയ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് പ്രതി ഇപ്രകാരം പ്രവര്‍ത്തിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. കോടതിനടപടികളില്‍ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…