കെഎസ്ഇബിയുടെ പേരില്‍ തട്ടിപ്പ് സംഘം ഇറങ്ങി: ബില്‍ അടച്ചില്ലെന്നും 7670853850 എന്ന നമ്പരില്‍ വിളിക്കണമെന്നുമുള്ള സന്ദേശം അവഗണിക്കുക: ഇല്ലെങ്കില്‍ കാശ് പോകും

0 second read
Comments Off on കെഎസ്ഇബിയുടെ പേരില്‍ തട്ടിപ്പ് സംഘം ഇറങ്ങി: ബില്‍ അടച്ചില്ലെന്നും 7670853850 എന്ന നമ്പരില്‍ വിളിക്കണമെന്നുമുള്ള സന്ദേശം അവഗണിക്കുക: ഇല്ലെങ്കില്‍ കാശ് പോകും
0

പത്തനംതിട്ട: കെഎസ്ഇബിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യന്‍ സംഘം. വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ഇന്ന് രാത്രി നിങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുമെന്നും അതൊഴിവാക്കാന്‍ 7670853850 എന്ന നമ്പരില്‍ വിളിക്കണമെന്നുമുള്ള സന്ദേശം അയയ്ക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഈ നമ്പരിലേക്ക് വിളിച്ചാല്‍ ഇംഗ്ലീഷിലുള്ള മറുപടിയാകും ലഭിക്കുക. ഇങ്ങനെ വിളിക്കുന്നവരോട് ക്വിക് സപ്പോര്‍ട്ട എന്ന പേരിലുളള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

പത്തനംതിട്ടയിലെ വിവരാവകാശ പ്രവര്‍ത്തകനായ മനോജിന് ഇങ്ങനെ ഒരു സന്ദേശം ലഭിച്ചു. തുടര്‍ന്ന് അതില്‍ പറഞ്ഞിരിക്കുന്ന 7670853850 എന്ന നമ്പരിലേക്ക് അദ്ദേഹം വിളിച്ചു. ആദ്യം വിളിച്ചപ്പോള്‍ എന്‍ഗേജ്ഡ് ആയിരുന്നു. ഐ വില്‍ കാള്‍ യു ലേറ്റര്‍ എന്നൊരു സന്ദേശം ഫോണിലേക്ക് വന്നു. തുടര്‍ന്ന് തിരികെ വിളിച്ചു. വെല്‍കം ടു കെഎസ്ഇബി ഇലക്ട്രിസിറ്റി ഓഫീസ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സംഭാഷണം തുടങ്ങുന്നത്. ബില്‍ അടച്ചില്ല എന്നൊരു സന്ദേശം കിട്ടിയിരുന്നു. അതനുസരിച്ചാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ ചോദിക്കും. അത് പറഞ്ഞു കൊടുത്ത് കഴിയുമ്പോള്‍ കൗണ്ടറിലാണോ ഓണ്‍ലൈന്‍ വഴിയാണോ ബില്‍ അടച്ചത് എന്ന് ചോദിക്കും. ഓണ്‍ലൈന്‍ വഴിയാണെന്ന് പറഞ്ഞാല്‍ നിങ്ങളുടെ ബില്‍ ഇവിടെ ലഭിച്ചിട്ടില്ലെന്നും പേമെന്റ് ഗേറ്റ് വേയിലെ തകരാറാണെന്നും പറയും. അതിന് ശേഷം അഞ്ചു മിനുട്ടു കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ക്വിക്ക് സപ്പോര്‍ട്ട് എന്ന ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇത്രയുമായപ്പോള്‍ സംശയം തോന്നിയതിനാല്‍ മനോജ് കാള്‍ കട്ട് ചെയ്യുകയായിരുന്നു.

ട്രൂകോളറില്‍ കെഎസ്ഇബി ഇലക്ട്രിക്ക് ബില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ് പ്രത്യക്ഷപ്പെടുക. ഇവരെ വിളിക്കുമ്പോള്‍ കന്നഡയിലോ തെലുങ്കിലോ ഉള്ള ബിസി സന്ദേശമാണ് ലഭിക്കുന്നത്. നിരവധിപ്പേര്‍ക്ക ഇത്തരം സന്ദേശം ചെന്നിട്ടുണ്ട്. സന്ദേശം ലഭിച്ച മനോജ് ആകട്ടെ ആദ്യം പത്തനംതിട്ട കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ച് തങ്ങള്‍ക്ക് ബില്‍ കുടിശിക ഇല്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ഇന്നീ വിവരം ചോദിച്ച് വിളിക്കുന്ന ആറാമത്തെയാളാണ് താങ്കള്‍ എന്നും അവിടെ നിന്ന് അറിയിച്ചു.

മറ്റു പലര്‍ക്കും ഇത്തരം സന്ദേശം ചെല്ലുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരക്കാരുടെ കെണിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന സന്ദേശമാണ് കെഎസ്ഇബി നല്‍കുന്നത്. ബില്‍ കുടിശികയുടെ പേരില്‍ ആരും വിളിക്കില്ല എന്നും അവര്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …