ഇത് നന്മയുടെ വെളിച്ചം: ഇടിമിന്നലില്‍ കത്തി നശിച്ച വയറിങ് സൗജന്യമായി ചെയ്തു കൊടുത്ത് കെ.എസ്.ഇ.ബി ജീവനക്കാര്‍

1 second read
Comments Off on ഇത് നന്മയുടെ വെളിച്ചം: ഇടിമിന്നലില്‍ കത്തി നശിച്ച വയറിങ് സൗജന്യമായി ചെയ്തു കൊടുത്ത് കെ.എസ്.ഇ.ബി ജീവനക്കാര്‍
0

റാന്നി: രണ്ട് മാസം മുന്‍പ് ഇടിമിന്നലില്‍ വയറിങും മീറ്ററും കത്തി നശിച്ച വിധവയായ വീട്ടമ്മയ്ക്ക് സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കി കെ.എസ്.ഇ.ബി ജീവനക്കാര്‍ മാതൃകയായി. പാലച്ചുവട് തെക്കേപ്പുറം സാല്‍വേഷന്‍ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നമൂട്ടില്‍ തടത്തില്‍ കുഞ്ഞുമോളുടെ വീട്ടിലാണ് കണക്ഷന്‍ നല്‍കിയത്. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് റാന്നി സൗത്ത് ഇലക്ര്ടിക്കല്‍ സെക്ഷന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചതില്‍ പ്രകാരം ജീവനക്കാര്‍ സ്വന്തം ചെലവില്‍ വീട് വയറിംഗ് നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് വൈദ്യൂതീകരണത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയപ്രകാശ്, സബ് എന്‍ജിനീയര്‍ ബാബുരാജ്, വയറിങ് ജോലികള്‍ ചെയ്ത ലൈന്‍മാന്മാരായ സനീഷ് പി. തങ്കപ്പന്‍, സന്തോഷ് കുമാര്‍,
പി.ആര്‍.വിനോദ്, ടി.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…