ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: തലയ്ക്കടിയേറ്റ യുവാവിന്റെ നില ഗുരുതരം

1 second read
Comments Off on ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: തലയ്ക്കടിയേറ്റ യുവാവിന്റെ നില ഗുരുതരം
0

മല്ലപ്പള്ളി: ഒരുമിച്ച് മദ്യപിച്ച് ലഹരി മൂത്തപ്പോള്‍ വീണ്ടും വാങ്ങാന്‍ ആഗ്രഹം. മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നിന്നപ്പോള്‍ തര്‍ക്കമായി. സുഹൃത്തുക്കള്‍ തമ്മിലടിച്ചു. തലയ്്ക്ക് അടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം. തലയ്ക്ക് പിന്നില്‍ കല്ലു കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരാവസ്ഥയിലായ വായ്പൂര്‍ ചെട്ടിമുക്ക് മേലേ തറയില്‍ വീട്ടില്‍ സനീഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കവിയൂര്‍ പുന്നിലം കോളനിയില്‍ ഷാജി സുരേന്ദ്രന്‍ നടത്തിയ ആക്രമണത്തിലാണ് സനീഷിന് പരുക്കേറ്റത്.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ്‌സംഭവം. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീണ്ടും വാങ്ങാനായി മദ്യശാലയ്ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടായി. സനീഷ, ഷാജിയുടെ മൂക്കിന് ഇടിച്ചു. തുടര്‍ന്ന് മദ്യം വാങ്ങി പുറത്തേക്ക് വന്ന സനീഷിനെ ഷാജി കല്ല് ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു.

ഈ വഴി വന്ന എക്‌സൈസ് സംഘം ഷാജിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കീഴ്‌വായ്പൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘവും എക്‌സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…