പന്തളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു

0 second read
Comments Off on പന്തളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു
0

പന്തളം: വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തോന്നല്ലൂര്‍ കാക്കക്കുഴി കിഴക്കേതില്‍ അബ്ദുറസാഖാ( 58)ണ് മരിച്ചത്. എം.സി റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം കഴിഞ്ഞ 29ന് രാവിലെ 1പതിനൊന്നിനായിരുന്നു അപകടം. അബ്ദുല്‍ റസാക്ക് ഓടിച്ചിരുന്ന സ്‌കൂട്ടറും ഓട്ടോറിക്ഷയും തമ്മില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. പന്തളം ജങ്ഷനിലെ ഫ്രൂട്ട്‌സ് വ്യാപാരി ആയിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മറ്റി അഗവുമാണ്. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ മര്‍ച്ചന്റ് കോ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: സലീന. മക്കള്‍ : അഖില ഫാത്തിമ, അമീഷ ഫാത്തിമ, കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…