പിഎംജിഎസ് വൈ പദ്ധതിയില്‍ പത്തനംതിട്ട മണ്ഡലത്തില്‍ 140 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി: ആന്റോ ആന്റണി എംപി.

0 second read
Comments Off on പിഎംജിഎസ് വൈ പദ്ധതിയില്‍ പത്തനംതിട്ട മണ്ഡലത്തില്‍ 140 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി: ആന്റോ ആന്റണി എംപി.
0

പത്തനംതിട്ട: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 140 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവില്‍ റോഡുകള്‍ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും നിലനില്‍ക്കുന്ന വിധത്തില്‍ പുതുതായി റോഡുകള്‍ വെട്ടി ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കിയിരുന്നത്. 250ല്‍ അധികം റോഡുകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും മണ്‍പാതകള്‍ മാത്രമാണ് നാലാം ഘട്ടത്തില്‍ പരിഗണിച്ചിട്ടുള്ളത്. ഈ റോഡുകള്‍ ജില്ലയിലെ പിഎംജിഎസ് വൈ ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ 80 റോഡുകള്‍ക്കും, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നീ അസംബ്ലി മണ്ഡലങ്ങളിലെ 60 റോഡുകള്‍ക്കുമാണ് പദ്ധതിയില്‍ അനുമതി ലഭിച്ചതെന്നും എംപി പറഞ്ഞു. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷമാണ് ഈ പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ ഈ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍തന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പിലാക്കും. ഈ റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ മേഖലയുടെ വികസനക്കുതിപ്പിന് ഇതൊരു നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…