ചന്ദനമണിവാതില്‍ കാസറ്റിലേ ഉള്ളൂ സിനിമയില്‍ ഉപയോഗിക്കുന്നത് പുതിയ കുട്ടി പാടുന്ന പാട്ടാണ്: വല്ലാത്ത സങ്കടം തോന്നി: എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ പിറവിയെ കുറിച്ച് പ്ലേബാക്ക് മെമ്മോര്‍സില്‍ ജി. വേണുഗോപാല്‍

1 second read
Comments Off on ചന്ദനമണിവാതില്‍ കാസറ്റിലേ ഉള്ളൂ സിനിമയില്‍ ഉപയോഗിക്കുന്നത് പുതിയ കുട്ടി പാടുന്ന പാട്ടാണ്: വല്ലാത്ത സങ്കടം തോന്നി: എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ പിറവിയെ കുറിച്ച് പ്ലേബാക്ക് മെമ്മോര്‍സില്‍ ജി. വേണുഗോപാല്‍
0

ഗായകന്‍ ജി. വേണുഗോപാല്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു പുതിയ കോളം തുടങ്ങിയിരിക്കുകയാണ്. ” Playback Memoirs”
ഓരോ ഗാനത്തിന്റെയും പിറവിയെ കുറിച്ച് അദ്ദേഹം കുറിക്കുന്നു. ആദ്യ ദിവസം പ്രശസ്തമായ ചന്ദനമണിവാതില്‍ പാതി ചാരി എന്ന പാട്ടിന്റെ പിറവിയാണ് അദ്ദേഹം പങ്കു വയ്ക്കുന്നത്.

എന്റെ പ്രശസ്തമായ പല സിനിമാ ഗാനങ്ങളുടേയും റിക്കാര്‍ഡിങ് ഓര്‍മ്മകള്‍! ഓരോ ഗാനവും എനിക്ക് വേണ്ടി തുറന്നിടുന്ന ഓര്‍മ്മകളുടെ വാതിലുകളിലൂടെ നിങ്ങള്‍ക്കും പ്രവേശിക്കാം. പാട്ടു കേള്‍ക്കാം! അഭിപ്രായങ്ങള്‍ എന്നെ അറിയിക്കുകയും ചെയ്യാം.

ഇന്നത്തെ ഓര്‍മ്മ ‘ചന്ദനമണിവാതില്‍ പാതി ചാരി’
ചന്ദനമണിവാതില്‍ എഴുതിയ ശേഷം ട്യൂണ്‍ ചെയ്ത പാട്ടാണ് . തിരുവനന്തപുരം അരിസ്‌റ്റോ ജംഗ്ഷനിലുള്ള ‘ കീര്‍ത്തി ‘ ലോഡ്ജിലാണ് രവിയേട്ടന്റെ കമ്പോസിങ്ങും താമസവും. ഏഴാച്ചേരി സാര്‍ എഴുതി തയ്യാറാക്കിയ ഗാനത്തിന് രവിയേട്ടന്‍ ഈണം കൊടുത്ത് ഓരോ പ്രാവശ്യം പാടുമ്പോഴും ഓരോ നിറമാണ്. പാടി നിറയ്ക്കുകയാണ് ഗായകന്‍ കൂടിയായ കമ്പോസര്‍ . ഒരൊറ്റ കേള്‍വിയില്‍ ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങുന്ന രാഗഭാവം നിറഞ്ഞ പാട്ട്.

തബല, ഗിത്താര്‍, മുതലായ ഉപകരണങ്ങള്‍ കമ്പോസിങ്ങിനൊപ്പമുണ്ട്. ഇടയ്ക്ക് ഒരു ചായ ബ്രേക്ക്. ഞാന്‍ റൂമിന് പുറത്തിറങ്ങി. ‘യു ‘ ഷേപ്പിലുള്ള കോറിഡോറിന്റെ അവസാന ഭാഗത്തുള്ള മുറിയ്ക്ക് പുറത്ത് രണ്ട് പോലീസ്‌കാരും മൂന്ന് റൂം ബോയ്‌സും. മുറിയുടെ പൂട്ട് അവര്‍ പൊളിയ്ക്കുകയാണ്. ഒരല്‍പ്പം ദൂരെ നിന്ന് ഞാനത് നോക്കിക്കണ്ടു. കുറച്ച് പഴകിയ ഒരു മൃതദേഹം , വിഷം മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച് ആത്മഹത്യ ചെയ്ത ഒരു ചെറുപ്പക്കാരന്റെ, ബെഡ്ഷീറ്റില്‍ പൊതിഞ്ഞ്, അധികമാരും കാണാതെ പുറത്തെത്തിക്കാനുള്ള ഒരു തത്രപ്പാടാണ്.

വീണ്ടും പാട്ടു മുറിയില്‍ കയറി ഹിന്ദോളത്തിലിലഞ്ഞ് ചേര്‍ന്നു. റിക്കാര്‍ഡിങ്ങിന് എല്ലാം ലൈവ് ആണ് അന്ന് തരംഗിണിയില്‍. വയലിനില്‍ ബി.ശശികുമാര്‍ , ഫ്‌ളൂട്ടില്‍ വി.സി. ജോര്‍ജ്, മൃദംഗത്തില്‍ തിരുവനന്തപുരം വൈദ്യനാഥന്‍. ഫസ്റ്റ് ടേക്കില്‍ എടുത്ത പാട്ടാണ് ഇന്ന് നിങ്ങള്‍ കേള്‍ക്കുന്നത്. അതിലെ അവസാനം കേള്‍ക്കുന്ന ‘എന്തായിരുന്നു മനസ്സി’ ലെ ആ എക്‌സ്ട്രാ സംഗതി ഞാന്‍ കയ്യീന്നിട്ടു പാടി, രവിയേട്ടനെ ഒളികണ്ണിട്ട് നോക്കി. ഇല്ല, മുഖത്ത് ഭാവമാറ്റമില്ല. ഭാഗ്യം, വഴക്ക് കിട്ടിയില്ല, ഇതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ .’ ീസ, തീര്‍ന്നു ‘ എന്നു രവിയേട്ടന്‍ കണ്‍സോളില്‍ നിന്നു പറഞ്ഞപ്പോള്‍ ഒരു സംശയം തോന്നി. ഞാന്‍ ചോദിച്ചു. ‘ചേട്ടാ, ഒന്നു കൂടെ എടുക്കണ്ടേ?

‘എടാ, നിന്റെ പാട്ട് കാസറ്റിലേ ഉള്ളൂ. ഒരു പുതിയ കുട്ടി ഇപ്പോള്‍ വന്ന് ഇത് സിനിമയിലേക്ക് പാടും ‘ എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഈ പാട്ട് ഫിലിം വന്ന് പോയിട്ടും റേഡിയോയില്‍ വരാന്‍ പിന്നേയും രണ്ട് വര്‍ഷം കഴിഞ്ഞു. എന്തായാലും ഓരോ പാട്ടിനും ഓരോ വിധിയുണ്ട്. എന്റെ ശബ്ദത്തിലുള്ള ‘ ചന്ദനമണിവാതി ‘ ലിന് സംഗീത പ്രേമികളുടെ ഹൃദയത്തില്‍ കേറി കൊളുത്താനായിരുന്നു വിധി!

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍

റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത…