
വാഴമുട്ടം: നാഷണല്‍ സ്‌ക്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാഛാദനവും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗായിക പാര്‍വ്വതി ജഗീഷ്, വയലിനിസ്റ്റ് ജിഷ്ണു എന്നിവരുടെ ഫ്രീഡം ഫ്യൂഷനും കുട്ടികളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു. ഗാന്ധി ശില്പം നിര്‍മ്മിച്ച ശില്പി ബിനു കുമാര്‍, ചിത്രകാരന്‍ പ്രേംദാസ് പത്തനംതിട്ട എന്നിവരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, പി.ടി.എ എക്‌സിക്യുട്ടീവ് അംഗങ്ങളായ സംഗേഷ് ജി. നായര്‍, സുനോജ് കുര്യാക്കോസ്, അധ്യാപികമാരായ ദീപ്തി.ആര്‍. നായര്‍, ടി.ആര്‍. പാര്‍വതി, ലക്ഷ്മി ആര്‍. നായര്‍, ദീപ്തി അനില്‍, ഹരിത, ആകാശ് എന്നിവര്‍ നേതൃത്വം നല്കി.