
അടൂര്‍: തെങ്ങമത്ത് ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്ന രണ്ടു യുവാക്കള്‍ക്ക് നേരെ 12 അംഗ സംഘത്തിന്റെ മര്‍ദനം. തെങ്ങമം ഹരിശ്രീയില്‍ അഭിരാജ്(29), യമുന ഭവനത്തില്‍ വിഷ്ണു മോഹനന്‍ (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ നടന്ന സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
തെങ്ങമം പെട്രോള്‍ പമ്പിന് സമീപം നാലു ബൈക്കിലായി ഇരുന്ന 12 പേരുമായി അഭിരാജും വിഷ്ണവും വാക്കു തര്‍ക്കം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ മേക്കുമുകള്‍ പമ്പിന് സമീപത്തെ എംഎം കഫേയില്‍ ചായ കുടിക്കാന്‍ കയറി. ഇവര്‍ ചായ കുടിച്ചു കൊണ്ടിരിക്കേ നേരത്തേ തര്‍ക്കമുണ്ടാക്കിയവര്‍ കടയിലേക്ക് കടന്നു വരികയും മര്‍ദനം തുടങ്ങുകയുമായിരുന്നു. ചായക്കടയിലുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തും മര്‍ദിച്ചു.
രണ്ടു പേര്‍ക്കും തലയിലും മറ്റും പരുക്കേറ്റു. പള്ളിക്കല്‍ സ്വദേശികളാണ് മര്‍ദനം നടത്തിയതെന്ന് പറയുന്നു. പരുക്കേറ്റ വിഷ്ണുവും അഭിരാജും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പോലീസ് കേസെടുത്തു.
ഇരുകൂട്ടരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ടു കൂട്ടര്‍ക്കുമെതിരേ കേസെടുക്കും. അഭിരാജും വിഷ്ണുവും മുന്‍പും അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.