
പത്തനംതിട്ട: ഡ്രൈഡേയില്‍ വാറ്റു ചാരായം വിറ്റതിന് എക്‌സൈസ് സംഘത്തിന്റെ പിടിലായ ആളുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാലു കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. ചിറ്റാര്‍ സീതക്കുഴി കുന്നേല്‍ വീട്ടില്‍ തോമസി(61) ന്റെ വീട്ടില്‍ നിന്നാണ് ചെടികള്‍ നശിപ്പിച്ചത്. ഒരു ലിറ്റര്‍ ചാരായവുമായി ജൂലൈ ഒന്നിന് ഇയാളെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടു വളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.