വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: മൂന്നു പ്രതികള്‍ അറസ്റ്റില്‍

0 second read
Comments Off on വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: മൂന്നു പ്രതികള്‍ അറസ്റ്റില്‍
0

കൊടുമണ്‍: ഐക്കാട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മൂന്നുപേരെ പോലീസ് പിടികൂടി. പന്തളം മങ്ങാരം അരുണ്‍ ഭവനം വീട്ടില്‍ എസ് അരുണ്‍(26 ), സഹോദരന്‍ അഖില്‍, പ്രമാടം പൂങ്കാവ് നെല്ലിനില്‍ക്കുന്നതില്‍ വീട്ടില്‍ എസ് സന്തോഷ്(45) എന്നിവരാണ് കൊടുമണ്‍ പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത റെയ്ഡില്‍ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെതുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാര്‍, അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

ഐക്കാട് റെയില്‍ പുരം ജോണ്‍സന്റെ വീട്ടില്‍ 6 മാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് പ്രതികള്‍. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെ ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് സാഹസികമായി പോലീസ് സംഘം പിടികൂടിയത്. അരുണ്‍ മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനായ അഖില്‍ പന്തളം പോലീസ് സ്‌റ്റേഷനിലെ രണ്ട് അടിപിടി കേസുകളില്‍ പ്രതിയാണ്. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് ടീമും വീട് വളഞ്ഞു, ബലമായി വാതില്‍ തുറന്ന് അകത്തുകയറി പ്രതികളെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് അഖില്‍ കഞ്ചാവ് ക്ലോസറ്റില്‍ ഉപക്ഷിച്ചുവെങ്കിലും പോലീസ് പിടിച്ചെടുത്തു. എസ്.ഐ.ബിപിന്‍, സി.പി.ഓമാരായ വിന്‍സന്റ്, അലക്‌സ്, മനോജ്, അനൂപ് എന്നിവരും ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…