
കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത്തിഹാര്‍ അസര്‍നഗര്‍ ദേനബാക്ക്ചല കേലാബരി ഖന്‍ഗാമ വീട്ടില്‍ രാജേഷ് കുമാര്‍ സാഹ (26) ആണ് 1.200 കി.ഗ്രാം കഞ്ചാവുമായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ശ്യാംകുമാറിന്റെ പിടിയിലായത്. കുരുന്തോട്ടിക്കല്‍ കെ.റ്റി തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാളുടെ കിടപ്പു മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിഥി തൊഴിലാളികള്‍ മാത്രം താമസിക്കുന്ന കെട്ടിടം കുറെ നാളുകളായി എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) മാരായ പ്രസാദ്. ഗോപകുമാര്‍, ടി.പി. തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, വിന്നുജാ ദേവ്, എക്‌സൈസ് ഡ്രൈവര്‍ ഫ്രിജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.