
തിരുവല്ല: കുറ്റൂരില്‍ വന്‍ കഞ്ചാവ് വേട്ട. അഞ്ചു കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ ഗജപതി ജില്ലയില്‍ സെരാഗോ സെലംകോ താലൂക്കില്‍ നൗഗഡു ബ്ലോക്കില്‍ ബോറീയിഡു പഞ്ചായത്തില്‍ അഭിരാം ബഡാറിത്ത (43) ആണ് പിടിയിലായത്. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്ന കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറ്റൂര്‍ ഈരടിച്ചിറ ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത് . വലിയ ഷോള്‍ഡര്‍ ബാഗില്‍ മണം പുറത്തുവരാത്ത നിലയില്‍ സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലാണ് 5.50കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഓണ വിപണി ലക്ഷ്യമിട്ടാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും സമീപകാലത്ത് തിരുവല്ലയില്‍ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതൊന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം.ശിഹാബുദ്ദീന്‍, പ്രിവന്റീവ് ഓഫിസര്‍ ബി.ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ കൃഷ്ണന്‍, മുഹമ്മദ് ഹുസൈന്‍, സുമോദ്കുമാര്‍, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.