
കോട്ടയ്ക്കല്‍: ആഡംബര കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പറമ്പിലങ്ങാടി അബ്ദുല്‍ റഹീം, പൂക്കിപ്പറമ്പ് ഷാജഹാന്‍, അടൂര്‍ സ്വദേശി ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവര്‍.
ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തില്‍ കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രായില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഉപയോഗിച്ചിരുന്ന ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.