
കൊടുമണ്‍: കൊടുമണ്‍ ചിറ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടര്‍ ഓണാക്കി സ്റ്റൗവില്‍ തീ കത്തിക്കവെ ആളിപ്പടര്‍ന്ന് അംഗന്‍വാടി അധ്യാപിക വല്‍സലയുടെ മുഖത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടനെ തന്നെ കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നുംപുറത്തിറക്കി. വിവരം അറിഞ്ഞ് അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും വാര്‍ഡ് മെമ്പര്‍ അജികുമാര്‍ രണ്ടാം കുറ്റിയുടെ നേതൃത്വത്തില്‍ സിലിണ്ടര്‍ ഓഫാക്കി പുറത്തേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവായി.