ജര്‍മ്മന്‍ ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ സജ്ജരാകണം: അജിത് കോളശേരി

0 second read
0
0

ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാകണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച ഇന്‍ഫോ സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമൊപ്പം പ്രഫഷനില്‍ കൂടുതല്‍ മികവും നേട്ടങ്ങളും കൈവരിക്കുന്നതിനും അവസരമുണ്ട്. ആശുപത്രിയിലും കെയര്‍ഹോമിലും പരിശീലനം ലഭിക്കുമെന്നത് നഴ്‌സിംഗ് പ്രഫഷനില്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്ലേസ്‌മെന്റ് സര്‍വീസസ്(ഇസഡ് എ വി) പ്രതിനിധികളായ ലോറ, ഖാലിദ് എന്നിവര്‍ ക്ലാസ് നയിച്ചു. മാതാപിതാക്കളുടെയും ഉദ്യോര്‍ഥികളുടെയും സംശയങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കി. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് പദ്ധതി വിശദീകരിച്ചു. ഇതോടൊപ്പം ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഒഴിവുളള 20 സ്ലോട്ടുകളിലേയ്ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിക്കേഷനും നടന്നു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും. ജര്‍മ്മന്‍ ഭാഷയില്‍ ബി വണ്‍ അല്ലെങ്കില്‍ ബി ടൂ ലെവല്‍ പാസായര്‍ക്കാണ് പ്രോഗാമില്‍ പങ്കെടുക്കാന്‍ അവസരം. നോര്‍ക്ക മുഖേന നടത്തുന്ന ഈ പ്രോഗ്രാം പൂര്‍ണ്ണമായും സൗജന്യമാണ്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Load More Related Articles
Load More By Veena
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചതിവ്….. വഞ്ചന…. ഇട്ട പോസ്റ്റിലെ വരികള്‍ മുക്കി മുന്‍ എംഎല്‍എ പത്മകുമാര്‍: താടിക്ക് കൈ കൊടുത്ത പടം മാത്രം ബാക്കി: വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് അതൃപ്തിക്ക് കാരണം: ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള…