സെക്കന്‍ഡറി ഡീലര്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ തകരാര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക വിതരണം തടസപ്പെട്ടു: പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ അധികൃതര്‍

0 second read
0
0

പത്തനംതിട്ട: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഇന്‍ഡേന്‍) പാചക വാതക വിതരണ സോഫ്ട് വെയറായ സെക്കന്‍ഡറി ഡീലര്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍(എസ്.ഡി.എം.എസ്) തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഏജന്‍സികള്‍ ദുരിതത്തില്‍. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സോഫ്ട്‌വെയറില്‍ തകരാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സിസ്റ്റം തികച്ചും ഉപയോഗസൗഹൃദമല്ലെന്ന് ഏജന്‍സി നടത്തിപ്പുകാര്‍ പറയുന്നു. ഇന്‍വോയിസ്, ഉപയോക്താക്കള്‍ക്കുള്ള എസ്എംഎസ് നോട്ടിഫിക്കേഷന്‍(ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് ഉള്‍പ്പെടെ), ഇആര്‍വി ജനറേഷന്‍, എസ്.വി/ടി.വി ജനറേഷന്‍ എന്നിവ അടക്കമുള്ള സേവനങ്ങളാണ് തടസപ്പെടുന്നത്. ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ അടക്കം സാധ്യമാകുന്നില്ല.

പരാതി ഓള്‍ ഇന്ത്യ ഇന്‍ഡേന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ രേഖാമൂലം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കിയിട്ടും പരിഹാരമില്ലെന്ന് പറയുന്നു. ഏജന്‍സികളുടെ നിലനില്‍പ്പിനെ പോലും ഇത് ബാധിക്കുകയാണ്. ഉപയോക്താക്കള്‍ ഏജന്‍സികളില്‍ ബഹളവുമായി എത്തിത്തുടങ്ങി. ഏജന്‍സി ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന തരത്തിലേക്ക് വരെ പ്രശ്‌നം നീളുകയാണ്. ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാകാത്തത് ഖേദകരമാണെന്ന് ഏജന്‍സി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Load More Related Articles
Load More By Veena
Load More In EXCLUSIVE

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓടിളക്കി വീട്ടില്‍ കയറി സാഹസിക ബലാല്‍സംഗം: പതിനേഴുകാരിയെ പീഡിപ്പിച്ചതിന് ഇന്‍സ്റ്റാഗ്രാം കാമുകന്‍ അറസ്റ്റില്‍

കോയിപ്രം: അടുപ്പത്തിലായ പതിനേഴു തികയാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സ…