കഞ്ചാവ് വില്‍പ്പനയെ ചൊല്ലി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി: അഞ്ചു പേര്‍ അറസ്റ്റില്‍

1 second read
Comments Off on കഞ്ചാവ് വില്‍പ്പനയെ ചൊല്ലി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി: അഞ്ചു പേര്‍ അറസ്റ്റില്‍
0

തിരുവല്ല: കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കാപ്പ കേസ് പ്രതിയടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. വേങ്ങല്‍ മുണ്ടപ്പള്ളിയില്‍ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഘട്ടനം നടന്നത്.

കാപ്പ കേസ് പ്രതിഫ ആലംതുരുത്തി വാമനപുരം കന്യാക്കോണ്‍ തുണ്ടിയില്‍ വീട്ടില്‍ അലക്‌സ് എം. ജോര്‍ജ് (22 ), ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെടുന്ന കൊട്ടാരം ചിറയില്‍ വീട്ടില്‍ ജോണ്‍സണ്‍ (20), എതിര്‍ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പില്‍ വീട്ടില്‍ ഷിബു തോമസ് (28), കൊല്ലുകടവ് വടക്കേല്‍ വീട്ടില്‍ സച്ചിന്‍ (26), തെങ്ങനാംകുളം വീട്ടില്‍ വിഷ്ണു കുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. മുണ്ടപ്പള്ളി കോളനിക്ക് സമീപമായിരുന്നു ഏറ്റു മുട്ടല്‍.

ഗുണ്ടാ സംഘാംഗങ്ങളായ ഷിബു, സച്ചിന്‍ എന്നിവര്‍ക്ക് വെട്ടേറ്റു. എതിര്‍ സംഘത്തിലെ ജോണ്‍സണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റു. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് അലക്‌സിന്റെയും ഷിബുവിന്റെയും സംഘങ്ങള്‍ തമ്മില്‍ കാലങ്ങളായി നീണ്ടുനിന്നിരുന്ന തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മുണ്ടപ്പള്ളി കോളനിക്ക് സമീപം വച്ച് കഞ്ചാവ് വില്പന സംബന്ധിച്ച് ഇരു സംഘങ്ങളും വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ ഇന്‍സ്‌പെക്ടര്‍ ബി.കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അഞ്ചു പേരെയും പിടികൂടുകയായിരുന്നു. പരുക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിടിയിലായ അഞ്ചുപേരും വധശ്രമം ഉള്‍പ്പെടെനിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ പി കെ കവിരാജ്, ഹുമയൂണ്‍, എ.എസ്.ഐ അജി, സി.പി.ഒ മാരായ ഷാനവാസ്, ജയകുമാര്‍ , മാത്യു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …