
പത്തനംതിട്ട: ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നടപടി പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുന്നു.ഗവര്‍ണര്‍ എന്തൊക്കെയോ പറയുന്നു. പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. മുന്‍പ് രാഷ്ട്രീയക്കാരന്‍ ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ഗണ്‍മാനെകുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കരിങ്കൊടി പ്രതിഷേധക്കാരെ തിരികെ കൈവീശുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഗണ്‍മാനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.