
കൊല്ലം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ചും അധിക്ഷേപിച്ചും സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ് ബുക്ക് പോസ്റ്റ്. പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കൊല്ലം കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര്‍. രാജേഷ് ആണ് ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത വന്നതിന് അടിയില്‍ അവഹേളന പരമായ വാക്കുകള്‍ കുറിച്ചത്. രാജേഷിന്റെ കമന്റ് ഇങ്ങനെ:
‘നാട്ടിലെ സര്‍വ്വ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഒറ്റ ഫോണ്‍ വിളിയില്‍ ബന്ധപ്പെടാവുന്ന കേരള രാഷ്ട്രീയത്തിലെ അതികായന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ‘ഈജിയന്‍ തൊഴുത്തു’ ആക്കിയതില്‍.. മുഖ്യമന്ത്രി എന്നത് ഒരു അശ്ലീലപദമാക്കിയതില്‍…ആ പദം ഒരു വില്ലേജ് ഓഫീസര്‍ക്ക് എക്യുവലന്റ് ആക്കിയ.. ക്ലിഫ് ഹൗസ് ഒരു…ശാല ആക്കിയ… അങ്ങനെ അനേകം പട്ടങ്ങള്‍’.
എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകനാണ് കടുത്ത സിപിഎമ്മുകാരനുമാണ് രാജേഷ്. അധിക്ഷേപ പോസ്റ്റിനെതിരേ വിമര്‍ശനം ശക്തമായി. ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, കൊല്ലം റൂറല്‍ എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കി.