പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി  ഗ്രീൻ പനോരമ – പരിസ്ഥിതി ചലച്ചിത്ര മേള 29, 30 തീയതികളിൽ

0 second read
Comments Off on പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി  ഗ്രീൻ പനോരമ – പരിസ്ഥിതി ചലച്ചിത്ര മേള 29, 30 തീയതികളിൽ
0

പത്തനംതിട്ട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻ പനോരമ എന്ന പേരിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി ചലച്ചിത്രമേള ജില്ലയിൽ എത്തുന്നു. പത്തനംതിട്ട നഗരസഭയോടൊപ്പം റാന്നി ഫോറസ്റ്റ് ഡിവിഷൻ, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന മേള 29, 30 തീയതികളിൽ നഗരസഭാ ടൗൺഹാളിൽ നടക്കും. നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ മേള ഉദ്ഘാടനം ചെയ്യും.

റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.കെ ജയകുമാർ ശർമ ഐഎഫ്എസ് മുഖ്യാതിഥിയാകും. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി.വിശാഖൻ അധ്യക്ഷത വഹിക്കും. കഥാചിത്രം, ഡോക്യുമെന്ററി, ഫീച്ചർവിഭാഗങ്ങളിലായി ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. 29ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഉതമ, ഉച്ചയ്ക്കുശേഷം 2ന് ദ എലിഫന്റ് വിസ്പേഴ്സ്, 3 ന് ബെൽ ആൻഡ് സെബാസ്റ്റ്യൻ, 30ന് ഉച്ചയ്ക്ക് 12 മുതൽ ഹാതി ബന്ധു, 2.30 ന് എ ബോണ്ട് വിത്ത് വൈൽഡ്, 2.45ന് ദ ബിയർ തുടങ്ങിയ ഇന്ത്യൻ – വിദേശ ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചിത്രത്തിൻ്റെ പ്രദർശനത്തിനുശേഷവും സംവാദം നടക്കും. മേളയിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

ജീവിതത്തിൻ്റെ സമസ്ത മേഖലകളെയും ചിത്രീകരിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന ഏറ്റവും ജനകീയമായ ഒരു മാധ്യമം എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമായി പ്രചരിപ്പിക്കാൻ ചലച്ചിത്രങ്ങൾക്ക് കഴിയും. ചലച്ചിത്ര – പരിസ്ഥിതി സ്നേഹികളോടൊപ്പം പുതുതലമുറയെക്കൂടി മേളയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കുട്ടികളെ മേളയിൽ എത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരത്തിന്റെ സാംസ്കാരിക മേഖലയിൽ പുതിയ ഇടപെടലുകളുമായി മുന്നോട്ടു പോകാൻ ഭരണസമിതി അലോചിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പത്തനംതിട്ട ഫിലിം ഫെസ്റ്റിവലിന് ആരംഭം കുറിക്കും എന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…