പിതാവിന്റെ മരണത്തില്‍ ദുഃഖിക്കുന്നു, പിതാവിനൊപ്പം പോകുന്നു: യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസില്‍

0 second read
Comments Off on പിതാവിന്റെ മരണത്തില്‍ ദുഃഖിക്കുന്നു, പിതാവിനൊപ്പം പോകുന്നു: യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസില്‍
0

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പോലീസ്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴ നഗരസഭയില്‍ ലെജനത്ത് വാര്‍ഡില്‍ ആസിയ(22)യാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ഡെന്റല്‍ ടെക്‌നീഷ്യനായിരുന്ന ആസിയയുടെ വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.

മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഞായറാഴ്ച ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്. പോലീസ് ആസിയയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…