കൂടലില്‍ പുലിക്കൂട്ടം നാട്ടിലിറങ്ങി: പശുക്കിടാവിനെ കൊന്നു തിന്നു: ഇഞ്ചപ്പാറക്കാര്‍ ഭീതിയില്‍

0 second read
Comments Off on കൂടലില്‍ പുലിക്കൂട്ടം നാട്ടിലിറങ്ങി: പശുക്കിടാവിനെ കൊന്നു തിന്നു: ഇഞ്ചപ്പാറക്കാര്‍ ഭീതിയില്‍
0

പത്തനംതിട്ട: കൂടല്‍ ഇഞ്ചപ്പാറയില്‍ പുലിക്കൂട്ടം പശുക്കിടാവിനെ കടിച്ചു കൊന്നുവെന്ന് ദൃക്‌സാക്ഷികള്‍. ഇഞ്ചപ്പാറ മീത്തിലേത്ത് ജോസിന്റെ ഒന്നര വയസുള്ള പശുക്കിടാവിനെയാണ് പുലിക്കൂട്ടം കൊന്നു തിന്നത്. രണ്ട് ദിവസമായി പശുക്കിടാവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി വരുമ്പോഴാണ് റബര്‍ തോട്ടത്തില്‍ നിന്നും കിടാവിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. പശുക്കിടാവിന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസം നാലു പുലികളെ കണ്ടതായി ജോസിന്റെ സഹോദരന്‍ ബാബു പറഞ്ഞു.

നാല് പുലികളും സമീപത്തെ പാറ കടന്ന് പോയി. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. കോന്നിയില്‍ നിന്നും വനപാലകരെത്തി പ്രദേശത്ത് തെരച്ചില്‍ നടത്തി വരുന്നുണ്ട്. ആവശ്യമെങ്കില്‍ കുട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ അടിക്കാടുകള്‍ വെട്ടി നീക്കാന്‍ സ്ഥലം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റബര്‍ തോട്ടത്തില്‍ കിടന്ന പശുവിന്റെ ജഡത്തിനരികില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയില്‍ ആണ് നാലു പുലികളെ കണ്ടതെന്ന് ബാബു പറഞ്ഞു. ഉപേക്ഷിച്ചു പോയ ജഡം ഭക്ഷിക്കാന്‍ പുലി എത്തുമെന്ന പ്രതീക്ഷയില്‍ ഇവര്‍ കാത്തിരുന്നപ്പോഴാണ് നാലു പുലികളെ കണ്ടത്. ഇവ നാലും സമീപത്തെ പാറ കടന്നാണ് പോയതെന്ന് ബാബുവും ജോസും പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…