മല്ലപ്പള്ളി: മണിമലയാറ്റില്‍ അതിഥി തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ബീഹാര്‍ സ്വദേശി നരേഷാ(25)ണ് ഒഴുക്കില്‍പ്പെട്ടത്. പുറമറ്റം വില്ലേജില്‍ കോമളം പാലത്തിനു സമീപമാണ് ഇയാള്‍ വെള്ളത്തില്‍ വീണത്. കല്ലൂപ്പാറയിലുള്ള ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയാണ്. നരേഷ് അടക്കം മൂന്നു പേരാണ് ആറ്റില്‍ നീന്തിയത്. ഇതില്‍ നരേഷ്ാണ് ഒഴുക്കില്‍പ്പെട്ടത്. ഡെപ്യൂട്ടി തഹസില്‍ദാരും പുറമറ്റം വില്ലേജ് ഓഫീസറും കോയിപ്പുറം പോലീസും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം തെരച്ചില്‍ തുടങ്ങിയെങ്കിലും നേരം വൈകിയതിനാല്‍ നിര്‍ത്തി വച്ചു. ഇന്ന് രാവിലെ ഒമ്പതിന് തെരച്ചില്‍ പുനരാരംഭിക്കും.