സമയ​ക്രമ​ത്തിന്‍റെ പേരിൽ ബസ്​ തടഞ്ഞുനിർത്തി ഡ്രൈവർക്ക്​ നേരെ വടിവാൾ വീശി

0 second read
0
0
മല്ലപ്പള്ളി: ബസ്സിന്റെ സമയക്രമത്തെ ചൊല്ലി യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഗുണ്ടാ സംഘത്തിൻറെ ഭീഷണി. തിരുവല്ല – മല്ലപ്പള്ളി റൂട്ടിൽ സർവീസ്​ നടത്തുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര വീട്ടിൽ വിഷ്ണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ മല്ലപ്പള്ളി കടുവാക്കുഴി ജംഗ്ഷന് സമീപമായിരുന്നു സംഭവം. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി തിരുവല്ലയിലേക്ക് വരികയായിരുന്നു ബസ്​. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അടങ്ങുന്ന ബസ് തടഞ്ഞുനിർത്തിയ അഞ്ചംഗ സംഘം ബസ്സിനുള്ളിൽ വടിവാളുമായി കയറി ഡ്രൈവർ വിഷ്ണുവിനെ ഭീഷണിപ്പെടുത്തി. യാത്രക്കാരിൽ ഒരാൾ സംഭവം ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. സംഭവം സംബന്ധിച്ച് തിരുവല്ല – മലപ്പള്ളി റൂട്ടിൽ ഓടുന്ന ജാനകി ബസിൻ്റെ ഡ്രൈവർ ശ്രീകുമാറും കണ്ടാൽ അറിയാത്ത നാല് പേർക്കും എതിരെ വിഷ്ണു കീഴ്വായ്പൂർ പോലീസിലും തിരുവല്ല ഡിവൈഎസ്പിക്കും പരാതി നൽകി.
Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുളത്തൂപ്പുഴയിലെ പോക്‌സോ കേസ് പ്രതി ആറന്മുള പോലീസിനെ വെട്ടിച്ച് പമ്പയാറ്റില്‍ ചാടി രക്ഷപ്പെട്ടു

പത്തനംതിട്ട: നേരത്തേ രജിസ്റ്റര്‍ ചെയ്ത രണ്ടെണ്ണം അടക്കം മൂന്നു പോക്‌സോ കേസുകളില്‍ പ്രതിയായ…