വേനല്‍ മഴ ലഭ്യതയില്‍ സംസ്ഥാനത്ത് ഒന്നാമത് കോന്നി മണ്ണീറ: ലഭിച്ചത് നാലു ശതമാനം അധികം മഴ

0 second read
Comments Off on വേനല്‍ മഴ ലഭ്യതയില്‍ സംസ്ഥാനത്ത് ഒന്നാമത് കോന്നി മണ്ണീറ: ലഭിച്ചത് നാലു ശതമാനം അധികം മഴ
0

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ചത് ജില്ലയിലെ കോന്നി മണ്ണീറയില്‍. വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് താണ നിലയിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥനത്തെ മറ്റ് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി 34.6 മില്ലീമീറ്റര്‍ വേനല്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. 30.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 4 % അധിക വേനല്‍മഴ പത്തനംതിട്ട ജില്ലയില്‍ ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിലാണ് കഴിഞ്ഞ നാല് ദിവസങ്ങളില്‍ വേനല്‍ മഴ ഏറ്റവുമധികം ലഭിച്ചത്. കോന്നി താലൂക്കിലെ മണ്ണീറ പ്രദേശത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വേനല്‍ മഴ ലഭിച്ചിട്ടുള്ളത്. നാരങ്ങാനം, വാഴക്കുന്നം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചപ്പോള്‍ തിരുവല്ല, അടൂര്‍ ഭാഗങ്ങളില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.

വേനല്‍ മഴ സമൃദ്ധമായി ലഭിച്ചതോടെ വറ്റി വരണ്ട അവസ്ഥയിലായിരുന്ന പമ്പ, മണിമല അച്ചന്‍കോവില്‍ നദികളില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിക്കാത്തതിനാല്‍, ജലനിരപ്പ് താണ നിലയിലാണ്. കക്കി ഡാമില്‍ 53 % വും പമ്പ ഡാമില്‍ 8 % വും ജലം മാത്രമാണ് നിലവില്‍ ഉള്ളത്. മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞിട്ടുള്ളതിനാല്‍ വരും ദിവസങ്ങളില്‍ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …