തിരുവല്ലയിലവന്‍ ലോക്കല്‍ ഗുണ്ട റോഷന്‍ വര്‍ഗീസ്: ആന്ധ്രയില്‍ ചെന്നാല്‍ ഹൈവേ കൊള്ളക്കാരന്‍: വാഹനം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചത് 1.89 കോടി: തേടിയെത്തി അനന്തപൂര്‍ പൊലീസ്

0 second read
Comments Off on തിരുവല്ലയിലവന്‍ ലോക്കല്‍ ഗുണ്ട റോഷന്‍ വര്‍ഗീസ്: ആന്ധ്രയില്‍ ചെന്നാല്‍ ഹൈവേ കൊള്ളക്കാരന്‍: വാഹനം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചത് 1.89 കോടി: തേടിയെത്തി അനന്തപൂര്‍ പൊലീസ്
1

തിരുവല്ല: തിരുവല്ലക്കാര്‍ക്ക് തുകലശ്ശേരി ചുങ്കത്തില്‍ ചിറപ്പാട്ടില്‍ റോഷന്‍ വര്‍ഗീസ്(30) ഒരു ലോക്കല്‍ ഗുണ്ടാ നേതാവാണ്. പക്ഷേ, ആന്ധ്രാപൊലീസിന് ഇയാള്‍ ഹൈവേ കൊള്ളക്കാരനാണ്. ആന്ധ്രായില്‍ വാഹനത്തില്‍ നിന്ന് 1.89 കോടി കവര്‍ന്ന കേസില്‍ അഞ്ചാം പ്രതിയായ റോഷനെത്തേടി അവിടെ നിന്ന് പൊലീസ് എത്തുമ്പോള്‍ വില്ലന്‍ തിരുവല്ല പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. കാപ്പാ ചുമത്തി നാടുകടത്തിയിട്ടും നിരോധം ലംഘിച്ച് വീട്ടിലെത്തുക മാത്രമല്ല, അവിടെ വച്ച് വീണ്ടും അടിപിടി നടത്തുകയും ചെയ്തതിനാണ് പൊലീസ് കസ്റ്റഡിയിലായത്.

ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ മാര്‍ച്ച് ഏഴിന് നടന്ന കവര്‍ച്ചാക്കേസിലെ അഞ്ചാം പ്രതിയാണ് റോഷന്‍. ഹൈവേയില്‍വെച്ച് 1.89 കോടി രൂപ കവര്‍ന്നതായാണ് കേസ്. മൂന്ന് വാഹനങ്ങളില്‍ എത്തിയ 10 അംഗ മലയാളി സംഘമാണ് മറ്റൊരു വാഹനത്തില്‍ പണവുമായി പോയവരെ തടഞ്ഞ് പണം കവര്‍ന്നത്. മറ്റ് നാലുപ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട്ടില്‍ ജാക്‌സണ്‍(29), കോഴിക്കോട് കീഴാല്‍ സ്വദേശി ഷമീം (38), ആലുവ ചേരിയംപറമ്പില്‍ നിഷാദ് (40), ഹരിപ്പാട് ഇലവന്താര്‍വടക്കേതില്‍ കണ്ണന്‍ (25) എന്നിവര്‍ ആന്ധ്രാ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.

അനന്തപൂരിലെ രപ്താഡു സ്‌റ്റേഷനില്‍ നിന്നുളള പൊലീസ് സംഘം റോഷനെ തേടി ബുധനാഴ്ചയാണ് തിരുവല്ലയില്‍ എത്തുന്നത്. ഈ സമയം റോഷന്‍ തിരുവല്ല പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ റോഷനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തുകലശേരിയിലെ വീട്ടില്‍ റോഷന്‍ എത്തുകയും ഇവിടെ വച്ച് മറ്റൊരു സംഘവുമായി അടിപിടി ഉണ്ടാവുകയും ചെയ്തു. തിരുവല്ല ആലുംതുരുത്തി സ്വദേശികളായ അംബേദ്കര്‍ ഭവനില്‍ പ്രവീണ്‍ കുമാര്‍, ചെറുവേങ്ങത്തറ ലാലു രാജു എന്നിവരുടെ നേതൃത്വത്തിലുളള സംഘവുമായിട്ടായിരുന്നു സംഘട്ടനം. എല്ലാവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിവിധ കേസുകളില്‍ ഒരുമിച്ച് പ്രതികളായിട്ടുണ്ട്. ഇടക്കാലത്ത് തെറ്റിയ

ഇവര്‍ അടുത്തിടെ ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച രാത്രി നടന്ന അക്രമം. പരസ്പരം വടിവാള്‍ വീശുകയും റോഷനും പ്രവീണിനും നേരിയ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കാപ്പ നിയമം ലംഘിച്ചതിനാല്‍ റോഷനെ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. റോഷനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ആന്ധ്രാ പോലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …