കേസില്‍ പ്രതിയല്ലാത്ത പത്രപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഭവം: ഹൈക്കോടതിയില്‍ സര്‍ക്കാരിനും പൊലീസിനും വന്‍തിരിച്ചടി:ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ട ഫോണ്‍ പത്രപ്രവര്‍ത്തകന് പൊലീസ് തിരികെ എടുത്തു നല്‍കണം

0 second read
Comments Off on കേസില്‍ പ്രതിയല്ലാത്ത പത്രപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഭവം: ഹൈക്കോടതിയില്‍ സര്‍ക്കാരിനും പൊലീസിനും വന്‍തിരിച്ചടി:ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ട ഫോണ്‍ പത്രപ്രവര്‍ത്തകന് പൊലീസ് തിരികെ എടുത്തു നല്‍കണം
0

കൊച്ചി: നിയമവിരുദ്ധമായി പിടിച്ചെടുക്കുകയും ഹൈക്കോടതി വിധി മറികടന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്ത പത്രപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ എ.സി.പി നാലാഴ്ചയ്ക്കുള്ളില്‍ തിരിച്ചെടുത്തു ഹര്‍ജിക്കാരന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മംഗളം പത്തനംതിട്ട ജില്ലാ ലേഖകന്‍ ജി. വിശാഖന്‍ അഡ്വ. ഡി. അനില്‍കുമാര്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ ഭാഗമായി വിശാഖന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിന് പോലീസ് പരിശോധന നടത്തി മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. പോലീസ് പീഡനം ആരോപിച്ചും പ്രതിയല്ലാത്ത തന്റെ ഫോണ്‍ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നും ആരോപിച്ച് വിശാഖന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരന്‍ കേസില്‍ പ്രതിയല്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഫോണ്‍ ആവശ്യമില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ച് ഫോണ്‍ തിരികെ എടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ നവംബര്‍ എട്ടിന് ഉത്തരവിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 22 ന് വിശാഖന്‍ സെഷന്‍സ് കോടതിയില്‍ ഫോണ്‍ തിരികെ കിട്ടാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കി.

എന്നാല്‍, ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചുവെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാാനത്തില്‍ ഡിസംബര്‍ 30 ന് സെഷന്‍സ് കോടതി ഹര്‍ജി തീര്‍പ്പാക്കി. പോലീസിന്റെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ അധികാര ദുര്‍വിനിയോഗമാണെന്നും കാട്ടിയാണ് വിശാഖന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എളമക്കര പൊലീസ് സ്‌റ്റേഷനിലെ കേസുമായി ഈ ഫോണിന് യാതൊരു ബന്ധവുമില്ലാത്തതിനാല്‍ തന്നെ അതിന്മേല്‍ ഒരു ഫോറന്‍സിക് പരിശോധനയുടെയും ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അതു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ ഫോണ്‍ ഫോറന്‍സിക് ലാബില്‍ നിന്ന് കാലതാമസം കൂടാതെ തിരികെയെടുത്ത് ഹര്‍ജിക്കാരന് കൈമാറാന്‍ ബാധ്യസ്ഥനാണ്. നാലാഴ്ചയ്ക്കകം ഫോണ്‍ തിരികെ എടുത്ത് ഹര്‍ജിക്കാരന് കൈമാറണമെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…