പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രം രാമായണ മാസത്തില്‍ രാമായണ നിന്ദ നടത്തിയതില്‍ ഹിന്ദു ഐക്യവേദി ജില്ലാ സമിതി പ്രതിഷേധിച്ചു. കര്‍ക്കടകം ഒന്ന് മുതല്‍ പ്രസിദ്ധീകരിച്ച രാമായണ സ്വരങ്ങള്‍ എന്ന പംക്തിയിലാണ് ഭഗവാന്‍ ശ്രീരാമനെയും ആദികവി വാല്മീകിയെയും ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛനെയും അധിക്ഷേപിക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ ഉള്ളതെന്ന് ഐക്യവേദി ആരോപിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മാധ്യമം ദിനപത്രത്തിന്റെ പത്തനംതിട്ട ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ടൗണില്‍ നിന്നാരംഭിച്ച് പ്രതിഷേധമാര്‍ച്ച് ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. രാമായണത്തിന്റെ പുണ്യം സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന രാമയണ മാസക്കാലത്ത് തന്നെ ഇത്തരം വികലമായ പരാമര്‍ശങ്ങള്‍ ഉള്ള ലേഖനം പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാധ്യമം ദിനപ്പ്ത്രം മാപ്പുപറയണം. ഹിന്ദുവിന്റെ പുരാണ ഗ്രന്ഥങ്ങള്‍ ഇഷ്ടം പോലെ വികൃതമായും വികലമായും വ്യാഖ്യാനിക്കാനുള്ളതല്ലെന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഹൈന്ദവസമൂഹം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.വി.ശിവന്‍, ജില്ലാവര്‍ക്കിംഗ്പ്രസിഡന്റ് പി.എന്‍.രഘൂത്തമന്‍നായര്‍, വൈസ് പ്രസിഡന്റുമാരായ മോഹന്‍ദാസ് കോഴഞ്ചേരി, മോഹന്‍ദാസ് കോന്നി, ജനറല്‍ സെക്രട്ടറിമാരായ കെ.എസ്.സതീഷ്‌കുമാര്‍, കെ.ശശിധരന്‍, സംഘടനാസെക്രട്ടറി സി.അശോക് കുമാര്‍, സഹസംഘടനാ സെക്രട്ടറി കെ.പി.സുരേഷ്, ട്രഷറര്‍ രമേശ് മണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.