താജ്മഹല്‍ നിന്നിരുന്നിടത്ത് ശിവക്ഷേത്രമെന്ന്: ശിവരാത്രി നാളില്‍ ജലാഭിഷേകം നടത്തിയ ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍

0 second read
Comments Off on താജ്മഹല്‍ നിന്നിരുന്നിടത്ത് ശിവക്ഷേത്രമെന്ന്: ശിവരാത്രി നാളില്‍ ജലാഭിഷേകം നടത്തിയ ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍
0

ന്യൂഡല്‍ഹി: ശിവരാത്രിയോട് അനുബന്ധിച്ച് താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്‌ക്കെതിരെ നടപടി. നേതൃത്വം നല്‍കിയ പ്രാദേശിക നേതാവ് പവന്‍ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു.

താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്ബ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്. ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവന്‍ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിടുകയായിരുന്നു. ഞങ്ങള്‍ സമാധാനപരമായാണ് ചടങ്ങുകള്‍ നടത്തിയത്. അത് ഞങ്ങളുടെ അവകാശമാണ്. ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ദത്ത് പറഞ്ഞു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…