വാനില്‍ താരമുദിച്ചു, കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു: ഭക്തവീഥിയിലൂടെ തിരുവാഭരണം ശബരിമലയ്ക്ക് യാത്ര തുടരുന്നു

0 second read
Comments Off on വാനില്‍ താരമുദിച്ചു, കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു: ഭക്തവീഥിയിലൂടെ തിരുവാഭരണം ശബരിമലയ്ക്ക് യാത്ര തുടരുന്നു
0

പന്തളം: മകര സംക്രമസന്ധ്യയില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണ പേടകങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു. ആകാശത്ത് തെളിഞ്ഞ നക്ഷത്രത്തിന് താഴെ കൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണ പേടകവും, മരുതവന ശിവന്‍കുട്ടി കളഭപ്പെട്ടിയും, കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായര്‍ കൊടിപ്പെട്ടിയും ശിരസിലേറ്റി. കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇക്കുറി പുത്തന്‍ മേടതാഴയില്‍ ഒരുക്കിയിരുന്ന പൂപന്തലില്‍ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.

രാവിലെ കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ മേല്‍ശാന്തി കേശവന്‍ പോറ്റി കൊണ്ടുവന്ന പുണ്യാഹം കൊട്ടാരം സ്‌ട്രോങ്ങ് റുമിന് പുറത്ത് വച്ചിട്ടുള്ള തിരുവാഭരണ പേടകങ്ങളില്‍ തളിച്ചു ശുദ്ധി വരുത്തി. ഏഴു മണിയോടുകൂടി അശുദ്ധിയില്ലാത്ത കൊട്ടാരം കുടംബ ബന്ധുക്കള്‍ തിരുവാഭരണ പേടകങ്ങള്‍ വാഹകരുടെ ഗിരസില്‍ വച്ചു കൊടുത്തു. പേടകങ്ങള്‍ കൊണ്ടുപോകുന്ന പാതയിലും പുണ്യാഹം തളിച്ചു. പേടകങ്ങള്‍ പുത്തന്‍ മേട താഴയിലെ പു പന്തലില്‍ ദര്‍ശനത്തിനായി വച്ചു. പേടകം തുറന്നുള്ള ദര്‍ശനം ഉണ്ടായില്ല. 12.45 ന് ക്ഷേത്രം മേല്‍ശാന്തി നീരാഞ്ജനം ഉഴിഞ്ഞു. കര്‍പ്പൂര ദീപങ്ങള്‍ തെളിഞ്ഞു. കൃഷ്ണ പരുന്ത് വഴി തെളിച്ചമാത്രയില്‍ ഘോഷയാത്ര പുറപ്പെട്ടു. കുടുംബത്തിലെ അശുദ്ധിയില്ലാത്ത തമ്പുരാക്കന്മാരും, തിരുവാഭരണ സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍.പ്രകാശ്, നോഡല്‍ ആഫീസര്‍ റാന്നി തഹസില്‍ദാര്‍ എം.കെ.അജികുമാര്‍, ഏ.ആര്‍. ക്യാമ്പ് അസി.കമാണ്ടന്റ് എം.സി. ചന്ദ്രശേഖര്‍ ന്റെ നേതൃത്വത്തില്‍ സുസജ്ജ പോലീസ് സന്നാഹം. വലിയ കോയിക്കല്‍ ക്ഷേത്രം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്. സുനില്‍കുമാര്‍ , ദേവസ്വം ജീവനക്കാര്‍, ക്ഷേത്ര ഉപദേശമിതി, തുടങ്ങി ആയിരങ്ങള്‍ ഘോഷയാത്രയെ അനുധാവനം ചെയ്തു. എം.സി.റോഡ് വഴി കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , കുളനട ഭഗവതി ക്ഷേത്രത്തില്‍ തിരുവാഭരണ ങ്ങള്‍ക്ക് ദര്‍ശനമുണ്ടായി.

ഉള്ളന്നൂര്‍, കുറിയാനിപ്പള്ളി വഴി ഐരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. നാളെ പുലര്‍ച്ചെ രണ്ടിന് അവിടെ നിന്നും തിരിച്ച ഘോഷയാത്ര മുക്കന്നൂര്‍, ഇടപ്പാവൂര്‍വഴി പേരുര്‍ ചാല്‍ കടവില്‍ പമ്പാ നദിയ്ക്ക് കുറുക കടന്ന് പരമ്പരാഗത പാതയിലൂടെ റാന്നി വൈക്കം ജംഗ്ഷനില്‍ എത്തും. ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ വിശ്രമം. പുലര്‍ച്ചെ തിരിക്കുന്ന ഘോഷയാത്ര പ്ലാപ്പള്ളി വഴി നിലയ്ക്കല്‍ അവിടെ നിന്നും കാനന മാര്‍ഗ്ഗം ചെറിയാനവട്ടം, വലിയാനവട്ടം വഴി വൈകുന്നേരം ശരംകുത്തിയിലെത്തും. അവിടെ നിന്നും ഘോഷയാത്രയെ സ്വീകരിച്ചാനയിക്കും. പന്തളം രാജകുടുംബത്തിന്റെ അശുദ്ധി 17 ന് കഴിയുന്നതോടെ 18 ന് കുടുംബാംഗങ്ങള്‍ സന്നിധാനത്ത് എത്തുകയും, തുടര്‍ന്ന് നടകുന്ന കളഭപൂജയിലും, ഗുരുതിയിലും പങ്കെടുത്ത് 21 ന് നട അടച്ച ശേഷം പടിയിറങ്ങും

ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് സൂപ്രണ്ട് വി. അജിത്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എ .അജികുമാര്‍ ,ജി.സുന്ദരേശന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ബൈജു തിരുവാഭരണം സോങ് ഓഫീസര്‍ അജികുമാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.പ്രകാശ് അഡ്മിനിസ് ഓഫീസര്‍ സുനില്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍കുമാര്‍, അഖിലഭാരത അയ്യപ്പസ്വാസംഘം പ്രസിഡന്റ് ഡി വിജയകുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് എന്നിവരും തിരുവാഭരണങ്ങള്‍ യാത്രയാക്കാന്‍ എത്തിയിരുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…