നെടുങ്കണ്ടം: ബീഫ് കറിയുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചെന്ന് പരാതി. ആറ് മാസം മുമ്പാണ് ഈ ഹോട്ടലില്‍ നിന്ന് അക്രമികള്‍ ബീഫ് കഴിച്ചതത്രെ.
ഇതിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചത്. ഉടുമ്പൻചാല ടൗണില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടല്‍ ഉടമ വാവച്ചന്‍ മാണിക്കാണ് മര്‍ദനമേറ്റത്.മര്‍ദനത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി.