റാന്നി: മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിനും ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. മക്കപ്പുഴക്ക് സമീപം കുപ്പയ്ക്കല്‍ വീട്ടില്‍ കെ.പി. മത്തായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു മിന്നലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ഉണ്ടായ മിന്നലില്‍ വീട്ടുപകരണങ്ങള്‍ക്കും വീടിനും കേടുപാടുണ്ടായത്. മത്തായിയും ഭാര്യ ലീലാമ്മയും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ജനാല ചില്ലുകളും ഉപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. കൂടാതെ ഭിത്തി വീണ്ടു കീറുകയും മതില് പൊട്ടിപ്പൊളിയുകയും ചെയ്തു. സംഭവം അറിഞ്ഞ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാകുമാര്, മെമ്പര്‍ ബിജി വര്‍ഗീസ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.