റാന്നി: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഗോവണി തെന്നി മറിഞ്ഞ്് വൈദ്യുതി ലൈനില്‍ സ്പര്‍ശിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഏണിയില്‍ നില്‍ക്കുകയായിരുന്നു ഭര്‍ത്താവിന് തെറിച്ചു വീണ് പരുക്കേറ്റു.
വടശേരിക്കര പേഴുംപാറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
വടശേരിക്കര പത്താം ബ്ലോക്കില്‍ ഇരുളന്‍മണ്ണില്‍ സുധാമണി( 55) യാണ് മരിച്ചത്. സുധാമണിയും ഭര്‍ത്താവ് രാജേന്ദ്രനും കൂടി പറമ്പിലെ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി തെന്നി തൊട്ടടുത്തു കൂടി പോകുന്ന 11 കെ.വി. ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ഏണിയില്‍ നിന്ന് കുരുമുളക് പറിക്കുകയായിരുന്ന സുരേന്ദ്രന്‍ വൈദ്യുതാഘാതത്തില്‍ തെറിച്ച് ദൂരേക്ക് വീണു. സുജാത ഏണിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന സുധാമണി ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു. സംഭവം നടന്ന സ്ഥലത്ത് വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പെരുനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.