നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട: ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയില്‍

0 second read
Comments Off on നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട: ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയില്‍
0

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളായ മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിനി സ്വാതി ചിബ്ബാര്‍ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു പദ്ധതി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണെന്നായിരുന്നു ഇരുവരും പൊലീസിനോട് പറഞ്ഞത്.

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനെ ഇരുവരുടെയും പെട്ടികളില്‍ ഏഴര കിലോയോളം കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ബാങ്കോക്കില്‍ നിന്നുമാണ് ഇരുവരും വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 7.5 കോടി രൂപയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…